ഓർമ്മയിൽ Fantastic

ചെറുപ്പത്തിലേ യാത്ര ചെയ്തിട്ടുള്ള ബസുകൾ ഒരാളും മറക്കില്ല.... 
ബസുകളോട് എനിക്ക് ചെറുപ്പത്തിലേ ആരാധന ഒന്നും ഇല്ലായിരുന്നു... നേരെ മരിച്ച് പേടി ആയിരുന്നു... 

അന്ന് എറണാകുളം - ഗുരുവായൂർ എന്ന് പറഞ്ഞാൽ മയൂഖ് .... പള്ളിത്തറ നിഖിൽ നിഷ.... മാർവെൽ.. ഫന്റാസ്റ്റിക് ഒക്കെ ആണ് ... അന്ന് ആന വണ്ടി ഒന്നും കണികാണാൻ ഇല്ല.... മയൂഖ് .... പള്ളിത്തറ നിഖിൽ നിഷ ഒക്കെ എനിക്ക് പേടി ആയിരുന്നു... 
പുക തുപ്പി പറന്നു വരുന്ന മയൂഖ് കണ്ടാൽ ഓടി ഒളിക്കാൻ തോന്നുമായിരുന്നു.... പള്ളിത്തറ ഒരു കപ്പൽ പോലെ ആയിരുന്നു.... ബാക് ഇപ്പോൾ നിലത്തു മുട്ടും എന്ന് തോന്നും.... മാത്രം അല്ല ജനൽ എല്ലാം വളരെ താഴെ സീറ്റ് നു ഒപ്പം വന്നു നില്കും.... ഒരു ചെറിയ കമ്പി മാത്രം ഉണ്ടാകും.... ഇപ്പോൾ താഴെ വീഴും എന്ന് തോന്നു, മാത്രമല്ല താഴെ റോഡ് വളഞ്ഞ പുളഞ്ഞ പോകുന്നത് കാണുമ്പോൾ ചങ്കിൽ ഒരു ഇടി മിന്നൽ ആണ്... അമ്മയുടെ വീട്ടിലേക് പോകാൻ ആണ് ബസുകൾ ഉപയോഗിക്കുന്നത്.... രാവിലെ പോകാൻ മാർവെൽ സമയത് ഇല്ല താനും...

അപ്പോഴാണ് അവൻ വരുന്നത്.... ഫന്റാസ്റ്റിക്.... എയർ ഇന്ത്യ യുടെ രാജാവും .... ഫ്രണ്ടിൽ മുകളിൽ ഡിഷ് ആന്റീനയും .. അലുമിനിയം ഷീറ്റും ചുവന്ന പെയിന്റും ചേർന്ന രാജകീയ വണ്ടികൾ പിന്നാലെ പിന്നാലെ വരുന്നത്.... അതിൽ ഒന്നിന് സി യൂണിറ്റ പോലെ ബാക്കിൽ ഒരു ബ്ലാക്ക് ബോക്സ് ഉണ്ടായിരുന്നു.. അതിൽ രണ്ടും ഫാനും... ഓടുമ്പോൾ കറങ്ങിക്കൊണ്ടിരിക്കും... ഫ്രന്റ് ഗ്രിൽ തനി ബെൻസ് തന്നെ.... ലോഗോയും... ബട്ടർ ഫ്ലൈ വൈപ്പർ നമസ്തേ പറയുന്ന പോലെ വെച്ച് ഒരു വരവുണ്ട്... ഒരെണ്ണം ഗ്ലാസും ഒരെണ്ണം ഷട്ടറും ആയിരുന്നു.... ഒന്ന് എഫ് പി യും മറ്റൊന്ന് എൽ എസും..... തിരൂർ കോഴിക്കോട് ഗുരുവായൂർ എറണാകുളം ആയിരുന്നു രണ്ടും... വണ്ടികളും നമ്പറുകളാ എല്ലാം 9000 ആയിരുന്നു അവസാനിച്ചിരുന്നു...

ഞാൻ അമ്മയുടെ ഒപ്പം ഓടിക്കേരി ഡ്രൈവറുടെ ക്യാമ്പിന്റെ അവിടെ എത്തും.... ഡ്രൈവറുടെ സീറ്റിൽ പിടിച്ച നിന്ന് കാഴ്ചകൾ കണ്ടു യാത്ര ചെയ്യാൻ.. KL 10 9900, KL 10 C 9000, KL 10 E 9000 & KL 10 F 9000 വണ്ടികൾ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്....
ഫന്റാസ്റ്റിക്ഇതിന്റെ ഒരു പഴയ ഫോട്ടോ ഒപ്പിക്കണം എന്ന് വെച്ചിട്ടു കാലം കുറെ നടന്നു.... ഫാഹിം ന്റെ കൊണ്ട് ഒരു സ്കെച് വരപ്പിച്ചു സായൂജ്യം അടഞ്ഞു.... എങ്കിലും മനസ്സിൽ അത് ഉണ്ടായിരുന്നു... ഫോട്ടോ ഒപ്പിക്കണം... അങ്ങനെ രണ്ടും കല്പിച്ച ഞാനും ഹാരിസ് ഇക്കയും കേറിചെന്നു... അതോ ഒരു സിംഹത്തിന്റെ മടയിൽ.... ഉസ്താദ് ബാദുഷ ഖാൻ.... ച്ചെ ! സീൻ മാറി പോയ്.... ബാവക്കയുടെ വീട്ടിൽ... കാര്യം പറഞ്ഞു.... അദ്ദേഹത്തിനും സന്തോഷം.... ഇത്ര ദൂരെ നിന്നും ഫോട്ടോ കിട്ടാനായി മാത്രം വന്നതാണ് എന്ന് കേട്ടപ്പോൾ രണ്ടു ചായയും വന്നു... പിന്നെ പഴയ സമയങ്ങൾ ... ബോഡി കെട്ടുന്നത്.... പഴയ വണ്ടി കഥകൾ... മണിക്കൂറുകൾ പോയത് അറിഞ്ഞില്ല.... ഫോട്ടോയും എടുത്ത് അവസാനം പിരിയുമ്പോ എന്നേലും ഫന്റാസ്റ്റിക് തിരിച്ചു വരനെ എന്ന പ്രാർത്ഥനയും മനസിലേറ്റ വിട പറഞ്ഞു....



Fantastic FP KL 10 F 9000
Tirur - Kozhikode - Ernakulam South
Body by local builder from Manjeri ...

by Jayadeep NR

0/Post a Comment/Comments