പണ്ട്.. അതായത് ഒരു 1955 - 65 കാലഘട്ടം. ഞമ്മളെ കോഴിക്കോട് പട്ടണം ഇങ്ങനെ തിളങ്ങി നിൽക്കെയാണ്.
കാരണം ന്താ..?
ഞമ്മളെ ബിർള കമ്പനി കോഴിക്കോട്ട് ഗ്വാളിയോർ റയോൺസ് എന്നൊരു വലിയ ഫാക്ടറി നടത്തുന്നുണ്ട്. അതിനെ തുടർന്നുള്ള വികസനപരിപാടികളുടെ ബഹളം ആയിരുന്നു അന്ന് കോഴിക്കോട്ടങ്ങാടി മുഴുവൻ...! പതിമംഗലംകാരു ലോറി വാങ്ങുന്നു, കേരളത്തിലെ വല്യ ലോറി ഗ്രാമം ആകുന്നു.... ഒക്കെ ഈ കാലത്ത് ആണ്.
ആ സമയത്ത് ഒരു പാവം മനുഷ്യൻ ഉണ്ടുവണ്ടിയിൽ പച്ചക്കറി കച്ചവടം ഒക്കെ ആയി കോഴിക്കോട്ടങ്ങാടില് ഉണ്ടായിരുന്നു. പേര് സ്വാമി.. പി . വി . സ്വാമി....!! മൂപ്പര് ചേനക്കച്ചവടത്തില് സ്പെഷ്യലിസ്ററ് ആയോണ്ട് നാട്ടുകാർ മൂപ്പരെ വിളിച്ചത് ചേനസ്വാമി എന്നായിന്. പെട്ടന്ന് മൂപ്പർക്ക് ഒരു വെളിപാടുണ്ടായി....ന്താ.. ? മ്മളെ ഗ്വാളിയോർ റയോൺസ് കമ്പനില് ഒരുപാട് ആളുകൾ ഉണ്ടല്ലോ.? അപ്പൊ മ്മളെ കച്ചോടം അങ്ങോട്ടാക്കിയാൽ എന്താ..? പിന്നെ ഒന്നും നോക്കിലാ.. നേരെ കച്ചോടം അങ്ങോട്ടാക്കി. അയിന്റെ മെച്ചവും ഉണ്ടായി. മൂപ്പരുടെ കച്ചോടം കൂടി....
ഉന്തുവണ്ടി പോയി മിനിലോറി വന്നു... ലോറി വന്നു.....
അതോടെ മൂപ്പര് ലൈൻ ഒന്ന് മാറ്റി... പരിപാടി പാർസൽ സർവീസ് ആക്കി മാറ്റി..
പേരും ഇട്ടു
" കേരള ട്രാൻസ്‌പോർട് കമ്പനി " KTC.
പിന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആയിരുന്നു. ലോറി എണ്ണം കൂടി കൂടി വന്നു. അപ്പൊ മൂപ്പർക്ക് തോന്നി ലോറി മാത്രം പോരാ ബസും വേണം.. എന്നാലെ ഒരു ഇത് ഉള്ളു.. പിന്നങ്ങോട്ട് KTC ടെ കാലം ആയിരുന്നു.. ഓറഞ്ചും ക്രീമും കളറിൽ KTC ബസുകൾ കോഴിക്കോടെങ്ങും ഓടി.. ജില്ല വിട്ടു ഓടി..!!

മലപ്പുറം , പാലക്കാട് , തൃശൂർ, കണ്ണൂർ ജില്ലകളിൽ കെടിസിയുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.. ആ കാലത്ത് പാലക്കാട് - കോഴിക്കോട് രാജപാതയെ ഭരിച്ചിരുന്നത് രണ്ടേ രണ്ടു ശക്തികളായിരുന്നു. ഒന്ന് KTCയും മറ്റൊന്ന് കേരളത്തിലെ ബസ് വ്യവസായത്തിന്റെ തലതൊട്ടപ്പനായ സാക്ഷാൽ മയിൽവാഹനവും. 25ഓളം വണ്ടികൾ കെടിസിക്ക് പാലക്കാട്ടക്ക് മാത്രം ഉണ്ടായിരുന്നു.
കോഴിക്കോട് - പാലക്കാട് , കോഴിക്കോട് - ഗുരുവായൂർ , കോഴിക്കോട് - തൃശൂർ , കോഴിക്കോട് - തലശ്ശേരി / കണ്ണൂർ. കോഴിക്കോട് ലോക്കൽ പെർമിറ്റുകൾ , കോഴിക്കോട് - മുക്കം - തിരുവമ്പാടി, കുറ്റ്യാടി തുടങ്ങിയ റൂട്ടുകളിൽ KTC ബസുകളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.
തലശ്ശേരി - പാലക്കാട് ,
കൊട്ടിയൂർ അമ്പലം - താമരശ്ശേരി LSFP , വടകര - പാലക്കാട് Super Express ഒക്കെ ഒരു വ്യത്യസ്തത ആയിരുന്നു.
കൊട്ടിയൂർ അമ്പലം - താമരശ്ശേരി LSFP , വടകര - പാലക്കാട് Super Express ഒക്കെ ഒരു വ്യത്യസ്തത ആയിരുന്നു.
കാലം കടന്നു പോയി. KTC വലിയ കമ്പനി ആയി മാറി.. അപ്പോഴാണ് നല്ല രീതിയിൽ പോയിരുന്ന എല്ലാ കമ്പനികളെയും ബാധിച്ച 'കാൻസർ' കെടിസിക്കും പിടിപെട്ടത്..
"തൊഴിലാളി സമരം ".
പിന്നെ എല്ലാം പെട്ടന്നായിരുന്നു. തൊഴിലാളി സമരത്തെ അതിജീവിച്ചു സർവീസ് നടത്താൻ നോക്കിയെങ്കിലും വലിയ മെച്ചമുണ്ടായില്ല. കോഴിക്കോട് - പാലക്കാട് - കോഴിക്കോട് ഓടി വരുന്ന ബസിനു 2000 ഒക്കെ മാത്രം കളക്ഷൻ കിട്ടിയപ്പോൾ ബസ് സർവീസ് അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. കുറെ ബസുകൾ വിറ്റു. കുറെ എണ്ണം തൊഴിലാളികൾക്ക് വീതിച്ചു നൽകി കെടിസി ബസ് സർവീസ് അവസാനിപ്പിച്ചു. എങ്കിലും സ്റ്റാഫ് ബസുകൾ ആയി പല കമ്പനികൾക്കും വേണ്ടി കെടിസി സർവീസ് നടത്തി.. ഇപ്പോഴും അത് തുടരുന്നു..

കാലങ്ങൾക്കു ശേഷം വീണ്ടും കെടിസി വന്നു.. ഇന്റർസിറ്റി ടൂറിസ്റ്റ് ബസ് സർവീസുമായി. കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്താൻ 15 മൾട്ടി ആക്സിൽ വോൾവോ ബസുകൾ ബുക്ക് ചെയ്തിരുന്നു എങ്കിലും വിവിധ കാരണങ്ങളാൽ പിന്മാറി. അവസാനം 2 ബസുകളുമായി കോഴിക്കോട് - ചെന്നൈ സർവീസ് ആരംഭിച്ചു.. ഇടക്ക് ഒരു കാഞ്ഞങ്ങാട് - തിരുവനന്തപുരം സർവീസും വന്നിരുന്നു
Post a Comment