KARIPPAL (Since 1942)

നമുക്ക്  ചെറുതുരുത്തി എന്ന ഗ്രാമത്തിലേക്ക് പോകാം.. അതെ കേരള കലാമണ്ഡലം എന്ന കലയുടെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ,നിളാ നദി തഴുകി ഉണർത്തുന്ന ഗ്രാമം . അവിടുത്തെ പഴമക്കാരിൽ നിന്നും  അറിഞ്ഞു നെടുംപുരയിൽ സ്ഥിതി ചെയ്യുന്ന കരിപ്പാൽ മനയെ കുറിച്ചും അവിടുന്ന് പുറത്തിറങ്ങി വള്ളുവനാട്ടിലെ ജനപ്രിയ സർവീസുകളായ കരിപ്പാൽ ബസുകളെ കുറിച്ചും,.കൊച്ചി രാജ്യത്തു നിന്ന് മലബാറിലേയ്ക്ക ഒരു സർവ്വീസ് അതായിരുന്നു ആദ്യത്തെ സർവ്വീസ് ,കേരള പിറവിക്കും എത്രയോ മുന്നേ 1942 ൽ കരിപ്പാൽ കാരുടെ ഡോഡ്ജ് കരിവണ്ടി തൃശൂർ നിന്ന് ചെറുതുരുത്തിയിലേയ്ക്ക് യാത്ര തുടങ്ങി . ആ യാത്ര ഇന്നും തുടരുന്നു 1958ൽ TVS നിർമ്മിത ലെയ്ലാന്റ് ബസ്സിലേയ്ക്ക ചുവടു മാറ്റി .യാത്രയുടെ അതിർത്തികൾ കോങ്ങാട് എന്ന പാലക്കാടൻ ഗ്രാമത്തിലേയ്ക്ക് നീണ്ടു. 

അതിൽ എടുത്തു പറയേണ്ട ഒന്നാണ് കരിപ്പാലിന്റെ വണ്ടികളിൽ വേറിട്ടു നിന്ന സൗഗന്ധികം Ls Fp.തൃശ്ശൂരിൽ നിന്നും മലമ്പുഴ വരെ ആണ് പെർമിറ്റ്‌ എങ്കിലും കോങ്ങാട് ഫാസ്റ്റ് എന്ന അപര നാമത്തിൽ ആണ് സൗഗന്ധികം  അറിയപ്പെട്ടിരുന്നത്.  കോങ്ങാട് ഫാസ്റ്റിനായി യാത്രക്കാർ സ്റ്റാണ്ടുകളിൽ മാറി നിന്ന് കേറിയിരുന്ന കാലം ഉണ്ടായിരുന്നു..  തൃശൂർ കൊട്ടാരത്തിനു അടുത്ത് വണ്ടി പാർക്ക്‌ ചെയ്തിടുമ്പോൾ തന്നെ വണ്ടി സീറ്റിങ് ആകുമായിരുന്നു.. പ്രധാനമായും തൃശ്ശൂരിൽ നിന്നും വണ്ടി എടുത്താൽ അടുത്ത stop അത്താണി ആണ്, അത് കഴിഞ്ഞു വടക്കാഞ്ചേരി ബസ് സ്റ്റാൻഡ്,  ഓട്ടുപാറ ബസ് സ്റ്റാൻഡ് (ഉള്ളിൽ കേറില്ല) അവിടം വിട്ടാൽ പിന്നെ മുള്ളൂർക്കര തുടങ്ങിയ സ്റ്റോപ്പുകൾ ആണ് ഉണ്ടായിരുന്നത്  ഇടക്കുളള ടിക്കറ്റുകൾ ഒന്നും തന്നെ എടുത്തിരുന്നില്ല..  വണ്ടി ട്രാക്കിൽ ഇടുമ്പോൾ തന്നെ നിർത്തുന്ന സ്റ്റോപ്പുകൾ മാത്രം പറഞ്ഞു കൊണ്ടാണ് ആൾക്കാരെ കയറ്റിയിരുന്നത് സ്റ്റോപ്പുകൾ കുറവുള്ളതിനാൽ ധാരാളം സ്ഥിരം യാത്രക്കാർ കോങ്ങാട് ഫാസ്റ്റിനു സ്വന്തമായിരുന്നു.. കൂടാതെ തൃശൂർ ഷൊർണൂർ പാലക്കാട് റൂട്ടിലെ ഏക ലിമിറ്റഡ് stop ഫാസ്റ്റ് സൗഗന്ധികം ആയിരുന്നു..  മറ്റു വണ്ടികൾ എല്ലാം തന്നെ കരിപ്പാൽ എന്ന നാമത്തിൽ നിരത്തിൽ  ഓടിയപ്പോൾ കോങ്ങാട് ഫാസ്റ്റ് സൗഗന്ധികമായി ഓടി.. എനിക്ക് കിട്ടിയ വിവരങ്ങൾ വെച്ച് KL 08 Y  3553 (ഗന്ധർവ ) KL 48 8145,  KL 48 B 3031,  KL 48 G 2100 എന്നീ വണ്ടികൾ ഫാസ്റ്റ് പെര്മിറ്റിൽ ഓടിയിട്ടുണ്ട്, അവസാനമായി ഓടിയത് പKL 48 G 2100 പുത്തൻ പുതിയ ശക്തി നിർമിത സൗഗന്ധികം ആയിരുന്നു..  

എന്നാൽ പുതിയ വണ്ടി അധികം നാൾ ആകുന്നതിനുമുമ്പേ ksrtc  ടേക്ക് ഓവർ വഴി പെർമിറ്റ്‌ നഷ്ട്പെടുകയും കുറെ നാൾ വണ്ടി കേറി കിടക്കുകയും ചെയ്തു പെർമിറ്റ്‌ പുതുക്കി കിട്ടുന്നതിനായി കോർട്ടിൽ  പോയി എന്നാൽ  ഫാസ്റ്റ് ടൈമിൽ ഓടാൻ അനുമതി ലഭിച്ചു..  എന്നാൽ ഒരേ  ടൈമിൽ ksrtc കൂടി വന്നപ്പോൾ സൗഗന്ധികത്തിനു അധികം നാൾ പിടിച്ചു നിൽക്കാൻ ആയില്ല..  ഒടുവിൽ ഫാസ്റ്റ് പെര്മിറ്റിൽ നിന്നും KL 48 G 2100 പിൻവാങ്ങുകയും അവരുടെ തന്നെ തൃശൂർ തിരുവില്വാമല കോങ്ങാട് പെര്മിറ്റിൽ ഓടിക്കൊണ്ടിരിക്കുന്നു. ഫാസ്റ്റ് പെർമിറ്റ്‌ രാജപ്രഭ ടീം ഓടാൻ ഉള്ള തെയ്യാറെടുപ്പുകൾ ഉണ്ടെന്ന് ഇടക്കാലത്തു കേട്ടിരുന്നു.. എന്നാൽ നിർഭാഗ്യവശാൽ പെർമിറ്റ്‌ സറണ്ടർ ആയി എന്ന് അറിഞ്ഞു.. കരിപ്പാൽ അല്ലെങ്കിൽ മറ്റാരെങ്കിലും ആ പെര്മിറ്റിൽ ഓടണം എന്ന ആഗ്രഹത്തിന് തിരശീല വീണു..  

 കരിപ്പാലിന്റ ആദ്യ കാല വണ്ടികൾ  ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിൽ ആണ് ഓടിയിരുന്നത്.  തൃശൂർ ഷൊർണുർ പൈങ്കുളം ചേലക്കര  (മുതലംചിറ) , ഷൊർണുർ ദേശമംഗലം വറവട്ടുർ (വന്ദനം) തുടങ്ങിയ പെര്മിറ്റുകളിൽ വണ്ടികൾ ഓടി.. പിന്നിടാണ് തൃശൂർ ഒറ്റപ്പാലം റൂട്ടിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ചത്... തൃശൂർ ഒറ്റപ്പാലം റൂട്ടിലെ പല പ്രെമുഖ പെര്മിറ്റുകളും കരിപ്പാലിന്റെ സ്വന്തം ആയിരുന്നു.. 
നിലവിൽ കരിപ്പാലിന് 5 പെർമിറ്റ്‌ ആണ് ഉള്ളത് അതിൽ KL 48 B 3031 തൃശൂർ ഒറ്റപ്പാലം , KL 48 G 2100 തൃശൂർ തിരുവില്വാമല കോങ്ങാട്, KL 48 A 2777 കൊടുങ്ങല്ലൂർ തൃശൂർ ഒറ്റപ്പാലം, KL 48 J 2885 തൃശൂർ ഒറ്റപ്പാലം പത്തിരിപ്പാല, KL 48 1000 തൃശൂർ ഒറ്റപ്പാലം പാലക്കാട്‌ ആലത്തൂർ തൃശൂർ എന്നിങ്ങനെ 5  വണ്ടി ഓടുന്നു. കൂടാതെ വണ്ടിയിലെ ജോലിക്കാർ എല്ലാം തന്നെ മധ്യ വയസ്കർ ആയിരുന്നു ഇവർ എല്ലാം തന്നെ കരിപ്പാൽ സർവീസിൽ പണ്ട് മുതലേ ഉള്ളവർ ആണ്...

കാരൂരിലെ പ്രെമുഖ ബസ് ബോഡി നിർമാതാക്കൾ ആയ ശക്തി, dvn ആൽഫ എന്നീ കോച്ചുകൾ ആണ്  നിലവിൽ കരിപ്പാലിനായി ബോഡി ചെയ്തിരിക്കുന്നത് ഇതിൽ  അവസാനം ഇറങ്ങിയ പുത്തൻ വണ്ടി  ആൽഫയിൽ നിന്നും  KL 48 J 2885 ആണ്...


ഭാരതപുഴക്ക് ഇക്കരെ മയിൽ വാഹനത്തിന്റെ മഹാ സാമ്രാജ്യം വളരുമ്പോഴും തൃശൂർക്കുള്ള വഴികൾ കരിപ്പാലിനും മായ മോട്ടോഴ്സിനം സ്വന്തം ആയിരുന്നു , ഒറ്റപ്പാലത്തു നിന്നും ഷൊർണ്ണർ എത്തി കൊച്ചി പാലവും കടന്ന് കലാമണ്ഡലം വലം വെച്ച് അകമല ശാസ്താവിനേയും ഉത്രാളിക്കാവിലമ്മയേയും തൊഴുത് അവരങ്ങനെ ജനപഥങ്ങളെ വടക്കുന്നാഥന്റെ മണ്ണിലേയ്ക എത്തിച്ചു .  മയിൽ വാഹനം, മായ, T.R നായർ, രാജ് ട്രാൻസ്‌പോർട്, രാജീവ്‌,  ശരത്, തുടങ്ങിയ  ഒപ്പം ഉണ്ടായിരുന്ന പലരും വഴിപിരിഞ്ഞു പോയെങ്കിലും കരിപ്പാൽ മാത്രം ഇന്നും തല ഉയർത്തി പിടിച്ചു തന്നെ രാജ വീഥികളിൽ സഞ്ചാരം തുടരുന്നു ,തങ്ങൾക്കു മാത്രം കൈമുതലായുള്ള അഡ്യത്യവും പാരമ്പര്യവും കൈവിടാതെ.

0/Post a Comment/Comments