Fantastic Kottappuram

പാലക്കാട് കോഴിക്കോട് ഹൈവേയിൽ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു നാമമാണ് ഫന്റാസ്റ്റിക് കൊട്ടാപ്പുറം..

ആ നാമത്തിന്റെ ഇത് വരെയുള്ള ആ സഞ്ചാരപാതയെകുറിച്ചു ചികഞ്ഞുനോക്കുകയാണേൽ നമുക്കാദ്യം കൊണ്ടോട്ടി അടുത്ത് കൊട്ടപ്പുറം തലേക്കര എന്ന സ്ഥലത്തേക്ക് പോവാം.. 
അവിടെ തലേക്കര പള്ളിയോട് ചേർന്ന് നിന്നിരുന്ന ആ പഴയ തലേക്കരപ്പുറങ്കണ്ടി വീട്ടുലേക്ക്.. 
പിന്കാലത്ത് ഫന്റാസ്റ്റിക് സൈതലവി എന്നറിയപ്പെട്ട അവിടുത്തെ സെയ്തു എന്ന കൊച്ചു പയ്യനിലേക്ക് പോവാം.... 

തന്റെ ചെറുപ്പത്തിൽ തന്നെ റോഡിനോട് ചേർന്ന് കിടക്കുന്ന തന്റെ വീടിന്റെ ഓടുകൾ ഇടക്കിടക്ക് വന്ന് ഇളക്കിയിരുന്ന ബസ്സുകളോടായിരുന്നു ഇഷ്ട്ടം.. സാരഥിയും,സ്വത്തി ഗംഗയും, സീപീസും കേവീസും, ബ്രയ്റ്റും ഒക്കെ ആയിരുന്നു അന്ന് ആ പയ്യന്റെ ഹീറോസ്.... പരമ്പരാഗതമായി ഗുഡ്സ് കാരിയേജ് വണ്ടികൾ ഉണ്ടായിരുന്ന ആ ഫാമിലിയിൽ നിന്ന് വന്ന പയ്യൻ ചുരുക്കിപ്പറഞ്ഞാൽ ചെറുപ്പം മുതലേ നല്ല കട്ട വണ്ടിഭ്രാന്തനായിരുന്നു.... ഈ ഭ്രാന്ത് അദ്ദേഹത്തെ ഒരു ഡ്രൈവറാക്കി.. 




ചരക്ക് ലോറിയിൽ ഡ്രൈവറായ അദ്ദേഹത്തിന് പ്രിയം ബസ്സുകളോടായിരുന്നു... അങ്ങനെ 1992 കാലഘട്ടത്തിൽ അദ്ദേഹം ആദ്യമായി ചീക്കോട് പരപ്പനങ്ങാടി റൂട്ടിൽ ഓടിയിരുന്ന റഹ്മത് (KRZ 4059) ബസ്സിൽ ഡ്രൈവറായി ജോലിക്ക് കയറി.. അങ്ങനെ 92 ൽ അദ്ദേഹത്തിന്റെ ബസ് ജീവിതത്തിൽ തുടക്കം കുറിക്കുന്നത്... താൻ ജോലി ചെയ്തിരുന്ന ആ വണ്ടി കൊടുക്കാൻ വേണ്ടി വെച്ചപ്പോൾ 1993 ൽ തന്റെ ബാപ്പയുടെ ജേഷ്ട്ടൻ TP മുഹമ്മദ് കുട്ടി (സാഹിബ്‌) നെ കൊണ്ട് ആ വണ്ടി എടുപ്പിക്കാൻ നോക്കിയെങ്കിലും അത് വിലയിൽ ചെറിയ വ്യത്യാസത്തിൽ അലസിപ്പോയി... പിന്നീട് 1993 ൽ തന്നെ ടീ.പ്പീ കുടുംബത്തിൽ ആദ്യ വണ്ടി വന്നു.. സൈതാക്കയുടെ ബാപ്പയുടെ ജേഷ്ട്ടൻ സാഹിബാണ് ആദ്യ വണ്ടി എടുത്തത്..




വഴിക്കടവ് അരീക്കോട് കോഴിക്കോട് റൂട്ടിൽ ഓടിയിരുന്ന MKB എന്ന KL 10 റീജിസ്ട്രേഷനിൽ ഒരു പച്ച വണ്ടി.. അതിന് ശേഷം പിന്നെ അരീക്കോട് പുത്തൂർപള്ളി റൂട്ടിൽ ഓടിയിരുന്ന ചേതക് ബസ്സും ഇവർ സ്വന്തമാക്കി... മക്ക എന്ന പേരിൽ ആണ് ഈ ബസ്സുകൾ ഇവർ സർവീസ് നടത്തിയത്.അതിനിടക്ക് ഒരു KRN രജിസ്ട്രേഷൻ വണ്ടി കണ്ണൂരിൽ നിന്ന് എടുത്തതെങ്കിലും പെർമിറ്റ് റെഡി ആവാത്തതിനാൽ തിരികെ കൊടുത്തു..പിന്നീടാണ് ഇവർ കോഴിക്കോട് പാലക്കാട് റൂട്ടിലേക്ക് വരുന്നത്.. 

മുക്കത്തെ ഒരു ടീമിന്റെ കയ്യിൽ നിന്നും അന്ന് ഫന്റാസ്റ്റിക് എന്ന പേരിൽ സർവീസ് നടത്തിയിരുന്ന ഒരു വണ്ടി വാങ്ങിച്ചത്.. KL 10 C യിൽ ആയിരുന്നു രജിസ്ട്രേഷൻ നമ്പർ.. അങ്ങനെ ആണ് ടീ പീ കുടുംബത്തിന്റെ ബസ് സർവിസിന് ഇന്ന് കാണുന്ന ആ ഫന്റാസ്റ്റിക് എന്ന നാമം വന്നത്... പിന്നീടങ്ങോട്ട് ആ നാമം തുടരുകായിരുന്നു..കൂടെ നാടിന്റെ പേരായ കൊട്ടപ്പുറം ചേർത്ത്... 

പിന്നീട് സവിതയൊക്കെ ഓടി തിമിർത്തിരുന്ന ആ കാലഘട്ടത്തിൽ പാലക്കാട് ലൈനിൽ ആകെയുള്ള ഈ വണ്ടിയുടെ സമയം ഒക്കെ മാറ്റി മൂന്നര മണിക്കൂർ കൊണ്ട് പാലക്കാട് എത്തുന്ന രീതിയിലക്കി മാറ്റി പെർമിറ്റ് അക്കാലത്തെ അറിയപ്പെടുന്ന മികച്ച പെർമിറ്റ്കളിൽ ഒന്നാക്കി.. അതിന് ശേഷം എടത്തനാട്ടുകാര കോഴിക്കോട് റൂട്ടിൽ ഓടിയിരുന്ന സന്തോഷ്,ഫാവറൈറ്റ് (നിലവിൽ വരിക്കോടൻസ്) ബസ്സും,മഞ്ചേരി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയ ദിയ അലിക്കോ (നിലവിൽ Tee Pee's) ബസ്സും KL 10 9 റജിസ്ട്രേഷനിൽ മുട്ടിപ്പാലം (കോഴിക്കോട് മഞ്ചേരി മേലാറ്റൂർ) ബസ്സും സ്വന്തമാക്കി....


ഇതേ കാലയളവിൽ തന്നെ ബാപ്പയുടെ അനിയൻ TP.ച്ചേക്കു കാക്കയും ഇവരോടൊപ്പം ബസ് സർവീസിലേക്ക് വന്നു.. അവർ മാഹിർ (KL 10 C 7605 ) എന്ന കോഴിക്കോട് പാലക്കാട് ബസ്(നിലവിൽ തവക്കൽ) എടുക്കുകയാണ് ഉണ്ടായത്..... ഈ ബസ്സിൽ ആളെ കൊള്ളാതെയുള്ള അവസ്‌ഥ വന്നപ്പോൾ കോഴിക്കോട് ഉള്ള ടീമിന്റെ കയ്യിൽ നിന്നും KL 11 D 1008 കാലി ബസ് വാങ്ങി അവർ മാഹിർ ബസ്സിന് മുന്പിലായി ഒരു പുതിയ പെർമിറ്റ് വരച്ചു.. പാലക്കാട് കോഴിക്കോട് മഞ്ചേരി .. ..1995 ൽ സൈതാക്ക പ്രവാസജീവിതത്തിലേക്ക് പ്രവേശിച്ചു... 

ഈ കാലയളവിൽ ഒന്നര മിനുറ്റ് വണ്ടിക്ക് KL 10 J 2502 വണ്ടി ഇട്ട് പാലക്കാട് കോഴിക്കോട് റൂട്ടിൽ ആദ്യകാല ലൈലാണ്ട് ബസ് സർവീസ് നടത്തി...പിന്നീട് KL 10 K 6462 വണ്ടി വെച്ചു റീപ്ലേസ് ചെയ്‌തു അതിന് ശേഷം KL 10 P 7575 വണ്ടി ഇറക്കി ...മാഹിറിനും പുതിയ പെർമിറ്റിനും (KL 10 L 8316) KL 10 N 4126 വണ്ടി അരിമ്പ്ര കോഴിക്കോട് റൂട്ടിലേക്കും ...പെരിന്തൽമണ്ണ ഒരാടമ്പാലം ഫ്രണ്ട്‌സ് ബോഡി ബിൽഡറിൽ നിന്നും പുതിയ വണ്ടികൾ ഇറക്കി സർവീസ് മുന്നോട്ട് കൊണ്ട് പോയി ..... പക്ഷെ സർവിസ് നോക്കി നടത്താൻ ആളില്ലാതായപ്പോൾ വണ്ടികൾ എല്ലാം ഓരോന്നായി കൊടുത്തു ഒഴിവാക്കി...... ഒന്നര മിനുറ്റ് വണ്ടി SVT ക്കും മാഹിറും പുതിയ പെർമിറ്റും മൊറയൂർ ഉള്ള ഒരു ടീമിനുമാണ് കൊടുത്തത്......പിന്നീട് ഒന്നര മിനുറ്റ് വണ്ടി ഇങ്ങോട്ട് തന്നെ തിരികെ വാങ്ങിയെങ്കിലും അധികം വൈകാതെ കൊടുത്തു... പിന്നീട് പല പല ടീമിന്റെ കയ്യിൽ ആയി ആ പെർമിറ്റ് സറണ്ടർ ആയിപ്പോയി.... ബാപ്പയുടെ ജേഷ്ട്ടൻ സാഹിബ്‌ പിന്നീട് കൊണ്ടോട്ടിയും അടുത്ത പ്രദേശത്തിലൂടെയുമുള്ള പുതിയ പെർമിറ്റുകൾ ഉണ്ടാക്കി സർവീസ് മിനി വണ്ടിയിലേക്ക് ചുരുങ്ങുകയായിരുന്നു...

പിന്നീട് 2007-08 കാലഘട്ടത്തിൽ സൈതാക്ക നാട്ടിൽ എത്തിയത്തിന് ശേഷമാണ് പിന്നീട് ബസ്സുകൾ വാങ്ങുന്നത്.. രാധാമണി അക്കയുടെ നാല് പെർമിറ്റുകൾ ലീസ്സിന് എടുക്കയായാണ് ഉണ്ടായത്... ഇപ്പോൾ ഉള്ള KL 09 V 7477 വണ്ടി ഇറങ്ങി രണ്ട് മാസം ആവുന്നെ ഒള്ളു... പിന്നീട് അതെല്ലാം കൊടുത്തു ബാപ്പയുടെ ജേഷ്ട്ടന്റെ മകൻ റിയാസുമൊത്ത് സർവീസിനോടൊപ്പം കുറച്ചു കച്ചവടവുമായി ബസ് ഫീൽഡിൽ മുന്നോട്ട് പോയി.. ആദ്യാമയി പുളിക്കൽ ന്റെ കയ്യിൽ നിന്ന് ഒരു വണ്ടി എടുത്തു TP ഓടി ശേഷം ഗുരുവായൂർ കോഴിക്കോട് ഓടുന്ന ഒരു വണ്ടി കാലി വണ്ടി എടുത്തു... കൊടുത്തു... പിന്നീട് മങ്കടയുള്ള ടീമിന്റെ കയ്യിൽ നിന്ന് കൊടുങ്ങല്ലൂർ താമരശ്ശേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ദുർഗ ബസ്സും മഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ ഓടിയിരുന്ന ഡാലിയ ബസ്സും എടുത്തു കുറച്ചു കാലം അതേ പേരിൽ സർവീസ് നടത്തി തിരികെ കൊടുത്തു.... ഭായ്‌ ഗ്രൂപ്പിന്റെ KL 10 Z 9094 വണ്ടിയും അതിനിടെ എടുത്തു കൊടുത്തു... പിന്നീട് അങ്ങോട്ട് ഒരുപാട് വണ്ടികൾ എടുത്തു സർവിസ് നടത്തി കൊടുത്തു.... പാലക്കാട് കോഴിക്കോട് റൂട്ടിൽ ആയിരുന്നു പിന്നീട് സർവീസ്‌..

KL 10 R 5999, KL 09 M 2806, KL 09 X 1220, KL 08 AN 7677,KL 09 X 959,KL 10 AF 4171, KL 08 AA 2100, KL 45 C 2442, KL 45 B 3, KL 49 C 5004, ഒക്കെയാണ് സർവിസ് നടത്തിയ വണ്ടികൾ... 

അതിനിടെ KL 13 P 2745 എന്ന ഒരു പരപ്പനങ്ങാടി മഞ്ചേരി കോഴിക്കോട് ബസ്സും വാങ്ങിയിരുന്നു... അതിനിടക്ക് കണ്ണൂരിൽ നിന്നും ഗീതയുടെ കയ്യിൽ നിന്ന് KL 58 C 5857 വണ്ടിയും ഹരിശ്രീ യുടെ കയ്യിൽ നിന്നും KL 13 T 8082 എന്നീ കാലി ബസ്സുകൾ വാങ്ങിയി Tp ഓടിച്ചു പുറമെ കൊടുത്തു..... പിന്നീട് ഇവയെല്ലാം കൊടുത്തു ഒരു ചെറിയ ഇടവേളക്ക് ശേഷം സ്വന്തം സഹോദരനും അളിയന്റെയും കൂടെ കൂടി കൊടുത്ത പെർമിറ്റിൽ ഒന്ന് തിരികെ വാങ്ങി അതിൽ KL 58 P 5696 വണ്ടി ഇട്ട് വീണ്ടും സർവിസ് ലോട്ട് വന്നു.. 

അതിന് ശേഷം KL 37 5999 വണ്ടിയും KL 13 T 8082 , KL 10 AS 3637 വണ്ടിയും വാങ്ങി കോഴിക്കോട് പാലക്കാട് റൂട്ടിൽ സർവീസിന്റെ ബലം കൂട്ടി.. പിന്നെയും കണ്ണൂരിൽ നിന്ന് ഹരിശ്രീ,നാരായണ ടീമുകളുടെ ഒക്കെ കയ്യിൽ നിന്നായി KL 58 S 8199 KL 58 S 6786 വണ്ടി വാങ്ങി TP സർവീസും നടത്തി... 

അതിനിടെ ഒന്ന് രണ്ട് ടൂറിസ്റ്റ് വണ്ടിയെടുത്തു ടൂറിസ്റ്റ് മേഖലയിലേക്ക് ഇറങ്ങിയെങ്കിലും അത് അധികം വൈകാതെ തന്നെ കൊടുത്തു.... പിന്നെ ബസ് സർവീസ് മേഖലയുടെ തകർച്ചയിൽ ഇവയെല്ലാം കൊടുത്തു ഒഴിവാക്കി ..... KL 58 P 5696 ബസ്സും പെർമിറ്റും മാത്രം നിലനിർത്തി... ഈ അടുത്ത് ആ പെർമിറ്റ് ൽ KL 58 V 5020 എന്ന വണ്ടി വെച്ചു റീപ്ലേസ് ചെയ്തു.. 

ഇപ്പോഴും തന്റെ ആ ബസ്സിനോടുള്ള അടങ്ങാത്ത കമ്പം കൊണ്ടും തുടക്കം മുതലേ കൂടെയുള്ള ഒരു കൂട്ടം പണിക്കാർക്ക് ഒരു ഉപാധിയായി ഒരു സർവീസുകൊണ്ട് ഇന്നും മുന്നോട്ട് പോവുന്നു.......
വിവരങ്ങൾ തന്ന് സഹായിച്ച സൈദ്ക്കാക്ക് ഒരായിരം നന്ദി..


Umar Mukthar

0/Post a Comment/Comments