BS 4 കാലഘട്ടം അവസാനിച്ചു.. ഇനി നേരേ ഭാരത് സ്റ്റേജ് 6 വണ്ടികളിലേക്ക് ആണ് പോകുന്നത്..
ഈ അവസരത്തിൽ BS VI ൽ വരുന്ന ടാറ്റ ബസ് ചേസിസുകളെ ഒന്നു പരിചയപ്പെടാം
Bട 4ൽ നിന്ന് വിഭിന്നമായി 1515,, 1512 മോഡലുകൾ Bട 6 ൽ ഇല്ല എന്നത് ശ്രദ്ധേയമാണ്..
കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ടാറ്റയുടെ പ്രൈം മോഡൽ ആയ 1618 ആണ് BS 6 ൽ പ്രധാന റോളിലേക്ക് വരുന്നത്.. അതായത് 4400 വീൽബേസിൽ പോലും ഇനി 1618 ആണ് ലഭ്യമാവുക.. നമ്മുടെ ഇടറോഡുകളിൽ പോലും 1618 ഓടും എന്നർത്ഥം.. 1618 ലഭ്യമാവുന്നത് യഥാക്രമം 4400, 5300, 5700,6200 എന്നീ വീൽബേസുകളിൽ ആണ്..
നിലവിൽ 1618 വാഴുന്ന സെഗ്മെൻറിലേക്ക് വരുന്നത് 1622 എന്ന മോഡലാണ്.. ഇത് യഥാക്രമം 5845,6200 വീൽബേസുകളിലാണ് ലഭ്യമാവുക...
1613 CNG വേർഷൻ ആണ് ടാറ്റ പ്രഖ്യാപിച്ച മറ്റൊരു മോഡൽ... ഇത് 5845' എന്ന ഒറ്റ വീൽബേസിൽ ആണ് നിലവിൽ ലഭ്യമാവുക..
Bട 4 ഉം ആയുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിച്ചു നോക്കാം...
ആദ്യമായി ഉപയോഗിക്കുന്ന എഞ്ചിൻ പരിചയപ്പെടാം.. 1622 ൽ ടാറ്റ കുമ്മിൻസ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്..
2300 rpm ൽ 220 hpപവർ ആണ് ഈ മോഡലിനുളളത്.. ഞെട്ടിക്കുന്ന ടോർക്കാണ് ഇതിൽ ഉള്ള മറ്റൊരു സവിശേഷത.. 850 nm ടോർക്കാണ് 1000 - 1200 rpm ൽ ഈ എഞ്ചിൻ നൽകുന്നത്.. പുറകിലും മുൻപിലും ആയി വേവല്ലർ അല്ലെങ്കിൽ പിന്യൂമാറ്റിക് സസ്പെൻഷൻ ആണ് സ്റ്റാൻഡേഡ് ആയി വരുന്നത്.കൂടുതലും CC മോഡൽ ആയി ഇറക്കാൻ പറ്റിയ ഒരു മോഡൽ ആണ് ടാറ്റ 1622..
ഇനി റൂട്ട് ബസ്സുകളിലേക്ക് ടാറ്റ ഓഫർ ചെയ്യുന്ന മോഡലായ 1618ലേക്ക് വരാം.. 1618 ൽ ടാറ്റ രണ്ട് എൻഞ്ചിനുകൾ ലഭ്യമാക്കുന്നുണ്ട്.. കുമ്മിൻസ് B5.6 മോഡൽ എഞ്ചിനും ടാറ്റയുടെ തന്നെ സ്വന്തം എഞ്ചിനായ ടാറ്റ ടർബോട്രോൺ NG 5 L ഉം ആണ് ലഭ്യമാവുക. ഇതിൽ ടാറ്റയുടെ എൻഞ്ചിൽ 4 സിലിണ്ടറിലും കുമ്മിൻസ് എഞ്ചിൻ 6 സിലിണ്ടറും ആണ്..
1618ന്റ മറ്റു വിശദാശങ്ങൾ പരിശോധിക്കാം..
പവർ നോക്കിയാൽ കുമ്മിൻസ് എഞ്ചിൻ വേർഷനിൽ 200 Bhp ആണ് 2300 rpm ൽ ഉൽപാദിപ്പിക്കപ്പെടുന്നത്.. അതേസമയം ടാറ്റയുടെ ടർബോട്രോൺ എൻഞ്ചിൻ വേർഷനിൽ ഇത് 177 Bhp 2200 rpm ൽ ആണ്. 1618 ലും ടാറ്റ 850 ന്യൂട്ടൺ മീറ്റർ ടോർക്ക് തന്നെ നൽകിയിരിക്കുന്നു..1515/ Bട 4ൽ 600 nm ടോർക്കായിരുന്നു ഉണ്ടായിരുന്നു.. ലെയ്ലാന്റ് Bട 4 160 hpപവർ മോഡലിന് 550 ടോർക്ക് മാത്രമാണ് ഉണ്ടായിരുന്നത്.. അപ്പോ 850 nm ടോർക്ക് നൽകുന്ന കുതിച്ചുച്ചാട്ടം എന്താവും എന്ന് നിങ്ങൾക്ക് ഊഹിച്ചാൽ മനസ്സിലാവും.. പിന്നെ പ്രധാനമായ ഒരു മാറ്റം ഗിയർ ബോക്സിൽ ആണ് വന്നിട്ടുള്ളത്.. G 600 ഗിയർബോക്സിന് പകരം G 750 ആണ് BS 6 ൽ ടാറ്റ നൽകിയിരിക്കുന്നത്. 6 ഫോർവേർഡും ഒരു റിവേഴ്സും എന്നതാണ് ഗിയർ രീതി..
44 ,53 വീൽബേസുകളിൽ ലീഫ് സ്പ്രിങ്ങ് ആണ് സസ്പെഷൻ ഓപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം തന്നെ 57,62 വീൽബേസുകളിൽ വേവല്ലർ, പാരബോളിക്, പിന്യൂമാറ്റിക് സസ്പെൻഷൻ ലഭ്യമാണ്. 1515/Bട 4 മോഡലിൽ ടയർ Size10R20 16 PR നൈലോൺ ടയറുകൾ ആയിരുന്നു എങ്കിൽ 1618/Bട6 ൽ ടയറുകൾ പൂർണ്ണമായും ട്യൂബ് ലെസ്സ് ആണ്.. 295/80 R 16 PR ആണ് ടയർസൈസ്.
Post a Comment